തുള്ളൽകലയെ നെഞ്ചിലേറ്റി വെള്ളരിക്കുണ്ടിലെ കൊച്ചു കലാകാരൻ ബളാൽ ഭഗവതി ക്ഷേത്ര നവരാത്രി ഉത്സവ വേദിയിൽ വിഷ്ണു പട്ടേരിക്ക് സ്വപ്നസാഫല്യം
വെള്ളരിക്കുണ്ട് : പൊതുവെ ന്യൂജനറേഷൻ കുട്ടികൾ അധികം കടന്നു വരാത്ത മേഖലയാണ് ഓട്ടൻതുള്ളൽ. എന്നാൽ വെള്ളരിക്കുണ്ടിലെ വിഷ്ണു പട്ടേരിയെന്ന പതിനൊന്നു വയസുകാരൻ ഓട്ടൻതുള്ളൽ എന്ന കലാരൂപം പഠിക്കാൻ സ്വയം തിരഞ്ഞെടുക്കുകയായിരുന്നു.
പ്രമുഖ നൃത്ത പരിശീലകൻ സന്തോഷ് നാട്യാഞ്ജലി ഡയറക്ടറായ വെള്ളരിക്കുണ്ട് തപസ്യ സ്കൂൾ ഓഫ് ആർട്സ് ആൻഡ് മ്യൂസിക്കിൽ നിന്നാണ് വിഷ്ണു ഓട്ടൻതുള്ളൽ പരിശീലനം നേടിയത്. കേരളത്തിന് അകത്തും പുറത്തും പ്രശസ്തനായ ഓട്ടൻതുള്ളൽ രംഗത്തെ കുലപതി കുട്ടമത്ത് ജനാർദ്ദനൻ മാസ്റ്ററാണ് ഗുരു.
വെള്ളരിക്കുണ്ട് സെൻ്റ് എലിസബത്ത് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ എം. വിഷ്ണു പട്ടേരിക്ക് ഓട്ടൻതുള്ളലിനോടുള്ള ഇഷ്ടം വെറുമൊരു കൗതുകമല്ല. ആരും പറഞ്ഞു കൊടുത്തിട്ടോ നിർബന്ധിച്ചോ അല്ല, സ്വന്തം ഇഷ്ടപ്രകാരം ഈ പരമ്പരാഗത കലാരൂപം അഭ്യസിച്ചു തുടങ്ങിയ ഈ 11 വയസ്സുകാരൻ, ചുരുങ്ങിയ ഒരു വർഷം കൊണ്ട് വേദിയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു
ബളാൽ ശ്രീ ഭഗവതീ ക്ഷേത്രത്തിൽ നടക്കുന്ന നവരാത്രി ഉത്സവത്തിൻ്റെ കലാസാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് വിഷ്ണുവിന് അരങ്ങേറ്റം കുറിക്കാൻ അവസരം ലഭിച്ചത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ നിറഞ്ഞ സദസിനെ സാക്ഷി നിർത്തിയായിരുന്നു വിഷ്ണുവിൻ്റെ കലാപ്രകടനം. വിഷ്ണുവിൻ്റെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു.
സഞ്ജീവനി ആയുർവേദ വൈദ്യശാല സ്ഥാപകൻ വൈദ്യർ എം. വിഷ്ണു പട്ടേരിയുടെ പേരക്കുട്ടിയും, സുകേഷിന്റെയും ഗായത്രിയുടെയും മകനുമാണ് ഈ കൊച്ചു മിടുക്കൻ.
ഓട്ടൻതുള്ളലിന്റെ തനിമ ചോരാതെ, കൂടുതൽ വേദികളിലേക്ക് തൻ്റെ കലാസപര്യ തുടർന്ന് കൊണ്ടുപോകാനാണ് വിഷ്ണുവിൻ്റെ ആഗ്രഹം. കുടുംബത്തിൻ്റെ പരിപൂർണ്ണ പിന്തുണയും ഈ കലാകാരന് കരുത്തായുണ്ട്

No comments