Breaking News

43 മത് ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിന്റ ഭാഗമായുള്ള പ്രമോഷൻ സോങ് ലോഞ്ച് ചെയ്തു

വെള്ളരിക്കുണ്ട് : 43 മത് ചിറ്റാരിക്കാൽ ഉപജില്ല കലോത്സവത്തിന്റ ഭാഗമായുള്ള പ്രമോഷൻ സോങ് ലോഞ്ച് ചെയ്തു. ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ വെച്ച് നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ എബിൻ മൈക്കിൾ പാലാവയലാണ് ഓഡിയോ ലോഞ്ച് നടത്തിയത്.

ചടങ്ങിൽ 1990 SSLC ബാച്ച് , 2003-2005 പ്ലസ് ടു ജിയോളജി ബാച്ച് എന്നിവർ ട്രോഫി കമ്മിറ്റിക്ക് വേണ്ടിയുള്ള സംഭാവനകൾ ജനറൽ കൺവീനർ പ്രിൻസിപ്പാൾ മിനി പോളിന് കൈമാറി. ഹെഡ്മാസ്റ്റർ പ്രസാദ് എം കെ, പിടിഎ പ്രസിഡണ്ട് പ്രമോദ് എൻ വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെസ്സി ടോമി, വാർഡ് മെമ്പർ റോസിലിൻ സിബി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി പി തമ്പാൻ, സാജൻ പുഞ്ച, പി ടി എ വൈസ് പ്രസിഡൻറ് സനോജ് മാത്യു,എസ് എം സി ചെയർമാൻ ദിനേശൻ കെ, എം പി ടി എ പ്രസിഡണ്ട് ഷീന പ്രഭാകരൻ , പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സിബിച്ചൻ പുളിങ്കലായിൽ, കൺവീനർ ജോജിത പി ജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

No comments