Breaking News

പുല്ലൂർ കേളോത്ത് ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു... ലോറി ഡ്രൈവർക്ക് പരിക്കേറ്റു


കാഞ്ഞങ്ങാട്: മഴ വില്ലനായി പുല്ലൂർ കേളോത്ത് ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. ലോറി ഡ്രൈവർക്ക് പരിക്കേറ്റു. മഞ്ചേശ്വരം സ്വദേശി അബ്ദുൽ ഷഹീദിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
കാസർകോട് ഭാഗത്തു നിന്ന് ആണി കയറ്റി കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ലോറി കേളോത്തെ വളവിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് ശ്രീധരൻ എന്നയാളുടെ വീടിന്റെ പിറകിലേക്ക് തലകീഴായി മറിയുകയായിരുന്നു



 

No comments