Breaking News

രണ്ടര വയസ്സുകാരൻ മുതൽ 85കാരൻ വരെ; മുക്കടയിൽ കട്ടനും പാട്ടും ഡി.വൈ.എഫ്.ഐ കരിന്തളം മേഖല സെക്രട്ടറി ഒ.എം. സച്ചിൻ പരിപാടി ഉദ്ഘാടനം ചെയ്തു


കരിന്തളം: ഡി.വൈ.എഫ്.ഐ മുക്കട യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കട്ടനും പാട്ടും’ പരിപാടി വിവിധ പ്രായത്തിലുള്ളവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടര വയസ്സു മുതൽ 85 വയസ്സു വരെയുള്ളവർ പരിപാടിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തലമുറകളുടെ സംഗമമായി മാറിയ പരിപാടി നാട്ടുകാർക്കും ആവേശമായി.

ഡി.വൈ.എഫ്.ഐ കരിന്തളം മേഖല സെക്രട്ടറി ഒ.എം. സച്ചിൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എൻ.കെ. സിദ്ധാർഥ് അധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റി അംഗം വൈശാഖ്, എം. ചന്ദ്രൻ, വി. അമ്പുഞ്ഞി, എം.വി. നവനീത എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എൻ. മാളവിക സ്വാഗതവും എൻ. അനന്ദു നന്ദിയും പറഞ്ഞു.

No comments