Breaking News

പിലിക്കോട് പത്താനത്ത് കുഞ്ഞമ്പു വധക്കേസ് പ്രതി വി.രാജേഷ് മരണപ്പെട്ടു


പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ആശുപത്രിയില്‍ മരിച്ചു. പിലിക്കോട് മടിവയല്‍ സ്വദേശി വി.രാജേഷ് എന്ന ഉണ്ട രാജേഷ് (39) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 8.49-ഓടെയായിരുന്നു മരണം. കുഞ്ഞമ്പു വധക്കേസിലെ രണ്ടാം പ്രതിയായിരുന്നു രാജേഷ്. ഈ മാസം ഒമ്പതിനാണ് കേസില്‍ വിധി വന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജേഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നു. പത്താം തീയതി അവശതയെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പതിനൊന്നാം തീയതിയാണ് പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് നിതിന്‍ തോമസിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തു.

No comments