Breaking News

ബളാൽ അത്തിക്കടവിൽ തൊഴിലുറപ്പ് ജോലിക്കിടെ കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തി



ബളാൽ : അത്തിക്കടവിൽ തൊഴിലുറപ്പ് ജോലിക്കിടെ കാട് വെട്ടിത്തെളിക്കുന്നതിനിടെ പെരുമ്പാമ്പിനെ കണ്ടെത്തി. ഏകദേശം അഞ്ചടി നീളവും നല്ല വണ്ണവുമുള്ള ഒരു കൂറ്റൻ പെരുമ്പാമ്പായിരുന്നു സ്ഥലത്തെത്തിയത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികൾ പാമ്പിനെ കണ്ടത്. സാധാരണയായി പാമ്പിനെ കണ്ടാൽ പലരും പേടിച്ചോടാറാണ് പതിവ്. എന്നാൽ തൊഴിലാളികൾ പാമ്പ് പിടുത്തക്കാരെത്തുന്നതുവരെ ഒരിഞ്ചുപോലും അനങ്ങാൻ പാമ്പിനെ അനുവദിക്കാതെ കാവലിരുന്നു. വിവരമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് എ. ലതയും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പാമ്പിനെ പിടിച്ച് ജനവാസമില്ലാത്ത ഉൾക്കാട്ടിൽ വിടണമെന്ന് പ്രസിഡന്റ് അറിയിച്ചതനുസരിച്ച് മരുതോത്തുനിന്ന് വനപാലകരെത്തി. അവർ വളരെ പെട്ടെന്നുതന്നെ പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടി കൊണ്ടുപോവുകയായിരുന്നു. പാമ്പിനെ കൊണ്ടുപോയ ആശ്വാസത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി തുടർന്നു.

No comments