Breaking News

വെള്ളരിക്കുണ്ടിൽ സബ് മജിസ്ട്രേറ്റ് കോടതി അനുവദിക്കണം ; കോൺഗ്രസ്


വെള്ളരിക്കുണ്ട് : താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിൽ സബ് മജിസ്ട്രേറ്റ് കോടതി അനുവദിക്കണമെന്ന് ബളാൽ മണ്ഡലം പതിനഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു.

കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് എ. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിബിച്ചൻ പുളിങ്കാല മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ലത, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷോബി ജോസഫ്, മൂന്നാം വാർഡ് മെമ്പറും കെ.എസ്.പി.എ ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ സി.വി. ശ്രീധരൻ, വി.എം. ബഷീർ, കെ. സുരേന്ദ്രൻ, ജോസുട്ടി അറക്കൽ എന്നിവർ പ്രസംഗിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി തങ്കച്ചൻ നെല്ലോങ്കുഴി സ്വാഗതവും ടി. അബ്ദുൾ ഹക്കിം നന്ദിയും പറഞ്ഞു.

No comments