കൂടോൽ കടലാടിപ്പാറയിൽ എ.ബി.സി സെന്റർ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം ; കടലാടിപ്പാറ സംരക്ഷണ സമിതി
ബിരിക്കുളം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ തെരുവ് നായ വന്ധ്യംകരണം കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും അധികൃതർ പിന്മാറണമെന്ന് കടലാടിപ്പാറ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ജില്ലാ, ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. കടലാടിപ്പാറയിൽ ജൈവ വൈവിധ്യ പാർക്ക് സ്ഥാപിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഇതിനു മുന്നോടിയായി ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ വിദഗ്ധർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജൈവവൈവിധ്യ സെമിനാർ സംഘടിപ്പിക്കാനും തീരുമാനമായി. അതോടൊപ്പം പ്രദേശത്തെ ജീവജാലങ്ങളുടേയും മരങ്ങളുടേയും പ്രത്യേകതകളും കണക്കും ചരിത്രപരമായ തെളിവുകളും ശേഖരിക്കും . ആലോചനാ യോഗം കിനാനൂർ കരിന്തളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ എ.പി സജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി ചെയർമാൻ എൻ.വിജയൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ മുഹമ്മദ് കെ നൗഷാദ്, സി.വി ബാലകൃഷ്ണൻ, എം.ശശിധരൻ, പി.രാഘവൻ, അനൂപ് പെരിയൽ, സതീശൻ കാളിയാനം, ബാബു ജോസ് എന്നിവർ സംസാരിച്ചു. സംരക്ഷണ സമിതി കൺവീനർ ബാബു ചേമ്പേന സ്വാഗതവും കെ.വി സുകുമാരൻ നന്ദിയും പറഞ്ഞു.
ഭരണസമിതി ചർച്ച ചെയ്യും

No comments