Breaking News

എസ്.ടി. മോർച്ച കാസർഗോഡ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ജൻജാതീയ ഗൗരവ് ദിനാചരണം നടത്തി. ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് ശ്രീമതി അശ്വിനി എംഎൽ ഉദ്ഘാടനം ചെയ്തു


കാസർഗോഡ് : ഝാർഖണ്ഡിലെ ഭഗവാൻ ബിർസാ മുണ്ട, വയനാട്ടിലെ തലയ്ക്കൽ ചന്തു എന്നിവരുൾപ്പെടെയുള്ള സ്വാതന്ത്ര്യസമര പോരാളികളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിൽ രാഷ്ട്രീയ സ്വയംസേവക സംഘം, വനവാസി കല്യാൺ ആശ്രമം ഉൾപ്പെടെയുള്ള ദേശീയ പ്രസ്ഥാനങ്ങളും അടൽ ബിഹാരി വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തിലുള്ള ബിജെപി സർക്കാരുകളും നിർണായക പങ്കുവഹിച്ചുവെന്നത് ഏറെ അഭിമാനകരമാണ്. 

ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവം നടത്തിയ വനവാസി നേതാവായിരുന്നു ബിർസ മുണ്ട. കേവലം 24 വയസ് മാത്രമുണ്ടായിരുന്ന അദ്ദേഹം ബ്രിട്ടീഷുകാരുടെ തടവിലായിരിക്കെയാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്.  

2021-ലാണ് നരേന്ദ്ര മോദി സർക്കാർ ഭഗവാൻ ബിർസാ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജൻജാതീയ ഗൗരവ് ദിനമായി പ്രഖ്യാപിച്ചത്.

ഗോത്രമേഖലകളിൽ വൈദ്യുതി ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ എത്തിച്ചതിലും മാവോയിസ്റ്റ് ഭീഷണിയിൽ നിന്ന് ഗോത്രമേഖലകളെ മോചിപ്പിക്കുന്നതിലും നരേന്ദ്ര മോദി സർക്കാർ നിർണായകമായ ഇടപെടലുകളാണ് നടത്തിയത്. ഗോത്രസമൂഹങ്ങളെ സ്വയംപര്യാപ്തരാക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനുമായി നിരവധി ക്ഷേമ-വികസന പദ്ധതികളും മോദി സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.

എസ്.ടി. മോർച്ച ജില്ലാ പ്രസിഡൻ്റ് നാരായണ നായിക് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി. മോർച്ച സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഷിബു പാണത്തൂർ, ടി.ഡി. ഭരതൻ, എസ്.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ കയ്യാർ, എസ്.ടി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാരാക്കോട്, ജില്ലാ സെക്രട്ടറി സനീഷ് എന്നിവർ സംസാരിച്ചു.

ഭഗവാൻ ബിർസാ മുണ്ട അവാർഡ് ജേതാവ് സഞ്ജീവ പുളിക്കൂറിനെ പരിപാടിയിൽ വെച്ച് ആദരിച്ചു.

No comments