135 ദിവസത്തെ ജനകീയ പ്രയത്നം സഫലമായി കോടോം ബേളൂർ പേരിയ സ്വദേശി സനോജ് മാധവൻ്റെ സ്വപ്നവീട് കൈമാറി
കാഞ്ഞങ്ങാട്:-ജോലിക്കിടയിൽ ടെറസ്സിൽ നിന്ന് വീ.ണ് അരയ്ക്ക് താഴെ ചലനമറ്റു പോയ സനോജ് മാധവന് നാട്ടുകാരും പേരിയ കാവ് ഭാരവാഹികളും ചേർന്ന് നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറി.കോടോം ബേളൂർ പഞ്ചായത്തിലെ പേരിയ സ്വദേശിയാണ് സനോജ്.
റോഡ് സൗകര്യമില്ലാത്ത മലയടിവാരത്തെ വീട്ടിൽ നിന്ന് റോഡ് സൗകര്യമുള്ള മനോഹരമായ 700 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് കിടപ്പുമുറി ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ ഉള്ള വീട്ടിലേക്കാണ് സനോജ് താമസം മാറുന്നത്. വെറും 135 ദിവസം കൊണ്ടാണ് വീട് ഒരുങ്ങിയത് .റോഡരികിൽ ഉഷ പേരിയ നല്കിയ 5 സെൻ്റ് സ്ഥലത്താണ് വീട് ഒരുക്കിയിട്ടുള്ളത്.
ഉഷയും,പേരിയകാവ് പ്രസിഡൻ്റ് യു നാരായണൻ നായരും ശ്രീജനും മുന്നിൽ നിന്ന് പ്രവർത്തിച്ചപ്പോൾ എണ്ണപ്പാറ പള്ളിവികാരി ഫാദർ ജോയി കാരിക്കാത്തടത്തിലും ശശി നിലായിയും എഞ്ചിനിയർ മുനീറും എല്ലാ സഹായങ്ങളുമായി ഒപ്പം നിന്നു. സാധനങ്ങൾ സമാഹരിക്കുന്നതിനും നിർമാണത്തിന് ആവശ്യമായ സന്നദ്ധ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും അവർ കൂടെ നിന്ന് സഹായിച്ചു.
വീട് നിർമാണ കമ്മിറ്റി ചെയർമാൻ രാജൻ കൺവീനർ കപിൽകുമാർ ,മണികണ്oൻ റിട്ടയേഡ് അധ്യാപകരായ പി ഗോപി ,പി കുഞ്ഞിക്കണ്ണൻ തുടങ്ങിയവരും നാട്ടുകാരും ഗൃഹനിർമാണപ്രവർത്തനങ്ങൾക്ക് കൂടെ നിന്ന് സഹായിച്ചു.
നവംബർ 15 ന് 11.30 മണിക്ക് നടക്കുന്ന ചടങ്ങിൽ വെച്ച് എണ്ണപ്പാറ പള്ളിവികാരി ജോയ്സ് കരിക്കാത്തടത്തിലും പേരിയകാവ് പ്രസിഡൻ്റ് യു നാരായണൻ നായരും ചേർന്ന് താക്കോൽ കൈമാറി.
തുടർന്ന് നടന്ന ചടങ്ങിൽ നിർമാണകമ്മിറ്റി ചെയർമാൻ രാജൻ അധ്യക്ഷം വഹിച്ചു. ഫാദർ ജോയിസ് കാരിക്കാത്തടത്തിൽ ഉദ്ഘാടനം ചെയ്തു. യു നാരായണൻ, വാർഡ് മെമ്പർമാരായ സജിതശ്രീകുമാർ,ശ്രീജിത്ത് പറക്കളായി, ഹസിനാർ,പി.കുഞ്ഞിക്കണ്ണൻ, ശശി നീലായി ,സന്തോഷ്,എന്നിവർ സംസാരിച്ചു.. ഉഷ പേരിയ റിപ്പോർട്ട് അവതരിപ്പിച്ചു. നിർമാണകമ്മിറ്റി കൺവീനർ കവിൽക്കുമാർ സ്വാഗതവും ശ്രീജൻ നന്ദിയും പറഞ്ഞു.

No comments