Breaking News

വിവിധ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പള്ളിക്കര പൂച്ചക്കാട് വ്യാപാരി അറസ്റ്റിൽ


കാഞ്ഞങ്ങാട് : വിവിധ നിരോധിത പുകയില ഉൾപ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റിൽ. പൂച്ചക്കാട്ടെ വ്യാപാരിയായ കണ്ടത്തിൽ ഹൗസിലെ കെ. അബ്ദുൽ അസീസി (46)നെയാണ് ബേക്കൽ എസ് ഐ യു.റോഷിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നു 657 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു. ചൈനി, മാരുതി നന്ദൻ, ഹാൻസ്, മധു, വിമൽവാൻ തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ (ശനി) രാത്രി ഏഴേകാൽ മണിയോടെ രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പൊലീസ് സംഘം പൂച്ചക്കാട്ടെ കപ്പണ സ്റ്റോഴ്സിനു മുന്നിൽ എത്തിയത്. ഈ സമയത്ത് കടവരാന്തയിൽ പ്ലാസ്റ്റിക് കവറുമായി നിൽക്കുകയായിരുന്നു അബ്ദുൽ അസീസെന്നു പൊലീസ് പറഞ്ഞു. പൊലീസ് വാഹനം കണ്ട് പരുങ്ങുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ തടഞ്ഞു നിർത്തി പ്ലാസ്റ്റിക് കവർ തുറന്നു നോക്കിയപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയതെന്നു കൂട്ടിച്ചേർത്തു. 

No comments