Breaking News

കള്ളാർ ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു


കള്ളാർ: കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പും കള്ളാർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി ജനറൽ വിഭാഗം ഗുണഭോക്താക്കൾക്കുള്ള മുട്ടക്കോഴി വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജിത കെ. നിർവഹിച്ചു.

പ്രാദേശിക തലത്തിൽ മുട്ട ഉൽപ്പാദനം വർധിപ്പിക്കുക, വീട്ടമ്മമാർക്കും കർഷകർക്കും അധിക വരുമാന മാർഗം ഒരുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. സൈമൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയി പി.എൽ., വാർഡ് മെമ്പർമാരായ രേഖ സി., വാസു പി.എ., വെറ്ററിനറി ഡോക്ടർ അഫ്രീത് എ.ആർ., മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ഗുണഭോക്താക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments