ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരിന്തളം നെല്ലിയടുക്കം സ്വദേശി മരിച്ചു
നീലേശ്വരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം നെല്ലിയടുക്കം പുതുക്കുന്നിലെ പരേതനായ പള്ളിപ്പുറം ചന്ദ്രൻ്റെയും ദേവകിയുടെയും ഏക മകൻ വിപിൻ ചന്ദ്രൻ (28) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ കൂത്തുപറമ്പിൽനിന്ന് മട്ടന്നൂരിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിപിൻ ചന്ദ്രൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പരിസരവാസികൾ ചേർന്ന് ആദ്യം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കളെത്തി വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ചയാണ് മരണം സംഭവിച്ചത്.
കൂത്തുപറമ്പിലെ സന്തോഷ് വെഡിങ് സെൻ്ററിലെ ജീവനക്കാരനായിരുന്നു വിപിൻ ചന്ദ്രൻ. അവിവാഹിതനാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30ന് വീട്ടുവളപ്പിൽ നടക്കും.

No comments