Breaking News

കരിന്തളം റബ്ബർ ഉൽപ്പാദക സംഘം ജനറൽ ബോഡി യോഗം നടന്നു


കരിന്തളം: കരിന്തളം റബ്ബർ ഉൽപ്പാദക സംഘത്തിന്റെ ജനറൽ ബോഡി യോഗം നടന്നു. റബ്ബർ ബോർഡ് ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മീഷണർ എം.പി. പവിത്രൻ നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു. വരയിൽ രാജൻ അധ്യക്ഷത വഹിച്ചു.

സി.കെ. പത്മനാഭൻ, ഒ. കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. റബ്ബർ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

No comments