ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു... മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്
ജില്ലയിലെ അഞ്ച് നിയമസഭാ നിയോജക മണ്ഡലങ്ങളിലെയും കരട് വോട്ടര്‍ പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസിദ്ധീകരിച്ചു. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. കരട് വോട്ടര്‍ പട്ടിക ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് നിയോജക മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍മാര്‍ക്ക് കൈമാറി. വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍ക്ക് ഇ.ആര്‍.ഒ കരട് വോട്ടര്‍പട്ടിക ലഭ്യമാക്കും. അവകാശവാദങ്ങളും എതിര്‍പ്പുകളും ഇന്ന് മുതല്‍ ഡിസംബര്‍ 11 വരെ സ്വീകരിക്കും. ഡിസംബര്‍ 28 ന് തീര്‍പ്പാക്കും. 2027 ജനുവരി നാലിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെ 11,12,316 വോട്ടര്‍മാരാണ് കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 5,49,034 പേര്‍ പുരുഷന്മാരും 5,63,272പേര്‍ സ്ത്രീകളും 10 പേര്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ്.

No comments