Breaking News

മുളിയാർ കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാർ, കാട്ടിപ്പള്ളത്ത് യുവാവിനെ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചക്കല്ല്, കാട്ടിപ്പള്ളം ഹൗസിലെ മൊയ്തുവിന്റെ മകൻ ഹൈദരലി (27)യാണ് മരിച്ചത്. വിവരമറിഞ്ഞ് ആദൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഇന്നലെ (ഞായർ)
അർധരാത്രിയോടെയാണ് സംഭവം. കാട്ടിപ്പള്ളം, ബോറിനു സമീപത്തുള്ള ഗ്രൗണ്ടിൽ സ്കൂട്ടറിൽ നിന്നു വീണു കിടക്കുന്ന നിലയിലാണ് ഹൈദരാലിയെ സുഹൃത്ത് മുഹമ്മദ് റമീസ് കണ്ടത്. ഉടൻ തന്നെ ഹൈദരാലിയെ അജീർ എന്നയാളുടെ കാറിൽ കയറ്റി ചെർക്കളയിലെ സ്വകാര്യ ആശുപ്രതിയിലെത്തിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. ഗ്രൗണ്ടിനു സമീപത്ത് സ്കൂട്ടർ മറിഞ്ഞു കിടക്കുന്ന നിയലിലാണ് കാണപ്പെട്ടത്. സമീപത്ത് തന്നെ ഒരു
തോക്കും കാണപ്പെട്ടു.
തോക്കിൽ നിന്നു അബദ്ധത്തിൽ വെടിയുതിർന്നതാണ് അപകടത്തിന് കാരണമായതെന്നു
സംശയിക്കുന്നു.ഹൈദരാലിയുടെ കവിളിലാണ് വെടിയേറ്റത്. പോസ്റ്റുമോർട്ടം നടത്തിയാലെ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാവുകയുള്ളുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ബേക്കൽ ഡിവൈ എസ്.പി.കെ.വിനോദ് കുമാർ ഇന്നു രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഗൾഫിലായിരുന്ന ഹൈദരാലി മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ജമീലയാണ് മാതാവ്. ഷാഫി, ഖദീജ ഉൾപ്പെടെ മൂന്നു സഹോദരങ്ങളുണ്ട്.

No comments