പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ്: കേരള കോൺഗ്രസ് (എം)ബളാൽ മണ്ഡലം കമ്മറ്റി വെള്ളരിക്കുണ്ടിൽ ധർണ്ണ സമരം നടത്തി
വെള്ളരിക്കുണ്ട്: പെട്രോൾ ഡീസൽ വില വിലവർധനവിനെതിരെ കേരള കോൺഗ്രസ് (എം)ബളാൽ മണ്ഡലം കമ്മിറ്റി വെള്ളരിക്കുണ്ട് സബ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ കേരള കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ടോമി മണിയൻതോട്ടം അദ്ധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം)ജില്ലാ പ്രസിഡണ്ട് ലിജിൻ ഇരുപ്പക്കാട്ട് , കെ ടി യു സി ജില്ലാ പ്രസിഡൻറ് ടോമി ഈഴറേറ്റ്, സാംസ്കാരിക വേദി ജില്ലാ പ്രസിഡണ്ട് ബേബി പുതുമന, ജോഷ്‌ജോ ഒഴുകയിൽ,ജോസ് കാക്കകൂട്ടൂക്കൽ, മനോജ് മാടവന, കുര്യൻ തെക്കേകണ്ടം, മനോജ് ജോർജ്, ജോസ് പാലത്തിങ്കൽ, തോമസുകുട്ടി മഠത്തിൽകാട്ടുകുന്നേൽ,ജോൺസൺ കൊട്ടുകാപ്പള്ളി എന്നിവർ പ്രസംഗിച്ചു.ജോസ് ചെന്നക്കാട്ട്കുന്നേൽ നന്ദി പറഞ്ഞു
No comments