Breaking News

മദ്യം വാങ്ങാൻ മാസ്ക്ക് വേണം; സാമൂഹിക അകലം പാലിക്കണം; കർശന നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ നൽകിയ സാഹചര്യത്തിൽ മദ്യവില്‍പ്പന പുനരാരംഭിക്കുന്നു. ഇതിന് മുന്നോടിയായി പൊലീസ് പ്രത്യേക മാർഗനിർദേശം പുറത്തിറക്കി. ബാറുകളിലും വില്‍പ്പന കേന്ദ്രങ്ങളിലും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് പൊലീസ് നൽകുന്ന നിർദേശം. ബാറുകളില്‍ എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. ഇക്കാര്യം ഉറപ്പിക്കുന്നതിന് പൊലീസിനെ വിന്യസിക്കും. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സമീപം പട്രോളിങ് കര്‍ശനമാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

No comments