കൊന്നക്കാട്-പാലാ കെ.എസ്.ആർ.ടി.സി ബസ് ഇന്ന് മുതൽ സർവ്വീസ് പുനരാരംഭിക്കും
കൊന്നക്കാട് : കെ എസ് ആർ ടി സി യുടെ ദീർഘദൂര ബസുകൾ എല്ലാം സർവീസ് തുടങ്ങിയപ്പോഴും മൂവാറ്റുപുഴ ഡിപ്പോയുടെ കൊന്നക്കാട് പാലാ ബസ് മാത്രം സർവീസ് തുടങ്ങിയില്ല. ഇക്കാര്യം കൊന്നക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൈറ്റ് ആർമി വാട്സപ് കൂട്ടായ്മ അംഗങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയത് മാലോം സ്വദേശിയായ ജോയലാണ്.
വൈറ്റ് ആർമി കൂട്ടായ്മ അംഗം ഡാർലിൻ ജോർജ് മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽനാടനെ ഫോണിൽ വിളിച്ച് വിവരം ധരിപ്പിച്ചു. അതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ബസ് സർവീസ് തുsങ്ങുന്നതിന് വേണ്ട ഇടപെടൽ നടത്തും എന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. വൈറ്റ് ആർമി കൂട്ടായ്മയുടെ ഇടപെടൽ ഫലം കണ്ടു. തിങ്കളാഴ്ച്ച മുതൽ ബസ് സർവീസ് തുടങ്ങുകയാണ് രാവിലെ 5.50 ന് മൂവാറ്റുപുഴയിൽ നിന്നും സർവീസ് ആരംഭിക്കുന്ന ബസ് വൈകുന്നേരം 6.30ന് കൊന്നക്കാട് എത്തി ചേരും. രാവിലെ 5 മണിക്ക് കൊന്നക്കാട് നിന്നും പുറപ്പെട്ട് വൈകിട്ട് 6.15ന് പാലായിൽ എത്തിച്ചേരും.
No comments