പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കൈകോർത്തപ്പോൾ കാർത്യായണിയുടെ വീടിന് മേൽക്കൂരയായി..
വെള്ളരിക്കുണ്ട് :പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ കൈ കോർത്തപ്പോൾ ബളാൽ അത്തിക്കടവിലെ ചിരക്കര വീട്ടിൽ കാർത്യായണിയുടെ വീടിന് മേൽക്കൂരയായി.
ബളാൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പ്പെട്ടഅത്തിക്കടവിൽ പത്ത് സെന്റ് ഭൂമിയിൽ വീട് നിർമ്മാണം ഭിത്തിയിൽ മാത്രം ഒതുങ്ങിയ വിധവയായ നിർദ്ദന വീട്ടമ്മയാണ് കാർ ത്യായണി.പട്ടിക വർഗ്ഗ വിഭാഗത്തിൽ പ്പെട്ട കാർത്യായണിയുടെ നിലവിലെ പത്ത് സെന്റ് ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ പഞ്ചായത്തിൽ നിന്നും വീടിനുള്ള അനുകൂല്യം ലഭിച്ചിരുന്നില്ല.
കൈവശഭൂമിയിൽ സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്ന ആഗ്രഹത്തോടെകാർത്യായണി മൂന്ന് വർഷം മുൻപാണ് അത്തി ക്കടവിൽ വീടിന്റെ നിർമ്മാണം ആരംഭിച്ചത്.
കൂലി പ്പണി ചെയ്ത് കിട്ടിയ വരുമാനം കൊണ്ടും മറ്റും ഇവർ മൂന്ന് വർഷം മുൻപ് ഭിത്തിനിർമ്മാണം പൂർത്തിയാക്കി. എന്നാൽ മേൽക്കൂര നിർമ്മിക്കുവാൻ സാധിച്ചതു മില്ല.
വീടെന്ന സ്വപ്നം ഭിത്തിയിൽ ഉപേക്ഷിച്ച കാർത്യായണി താമസം ബന്ധു വീട്ടിലേക്ക് മാറ്റി..
എന്നാൽ ബന്ധു വീട്ടിൽ നിന്നും മാറി താമസിക്കാൻഅവശ്യ പ്പെട്ടതോടെ കാർത്യായണി ഒരു വീടിനായി പഞ്ചായത്തിനെ സമീപിച്ചു. എന്നാൽ പട്ടയ മില്ലാത്ത ഭൂമിയിൽ വീട് നൽകുന്നത് സാധ്യമല്ലെന്നിരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാജു കട്ടക്കയം വിഷയത്തിൽ ഇടപെട്ടു.
ഭൂമിക്ക് പട്ടയം ലഭിക്കുംവരെ കാർത്യായണി ക്കും മകൾക്കും താമസിക്കാൻ നേരത്തെ നിർമ്മാണം നിലച്ച വീട് പൂർത്തീ കരി ച്ചു നൽകുവാൻ രണ്ടാം വാർഡ് കോൺഗ്രസ്കമ്മിറ്റിഭാരവാഹികളോട് അഭ്യർത്തിച്ചു..
വീടിന്റെ മേൽക്കൂരയ്ക്ക് ആവശ്യ മായ ആസ്ബറ്റോസ് ഷീറ്റുകളും അദ്ദേഹം വഗ്ദാനം ചെയ്തു.
ഇതോടെ കോൺഗ്രസ്സ് പ്രവർത്തകർ കാർത്യായണിയുടെ വീട് നിർമ്മാണം പൂർത്തിയാക്കുവാൻ രംഗത്തിറങ്ങുകയും രണ്ടുദിവസങ്ങളായി നടന്ന നിർമാണപ്രവർത്തനങ്ങൾ കൊണ്ട് വീടിന്റെ മേൽക്കൂരനിർമ്മാണം പൂർത്തിയാക്കുക്കയുമായിരുന്നു..
നിർമ്മാണ പ്രവർത്തിക്കൾക്ക് വാർഡ് മെമ്പറും സ്ഥിരം സമിതി അധ്യക്ഷയുമായ പി. പത്മാവധി. സ്ഥിരം സമിതി അധ്യക്ഷൻ ടി. അബ്ദുൽ കാദർ.
കെ സുരേന്ദ്രൻ , പി രാഘവൻ , പി ചന്ദ്രൻ , രഞ്ജിത്ത് കുമാർ ആർ ടി , വിജയൻ , അജയൻ , രാജേഷ് , പ്രകാശൻ , മുധുസൂധനൻ , ഗോപാലൻ , റഞ്ജീഷ് , ശ്രീകേഷ് , പ്രദീപ് , സുധീഷ് , മഹേഷ് അത്തികടവ് , രമേശൻ , മോനിച്ചൻ കല്ലൻചിറ തുടങ്ങിയവർ നേതൃത്വം നൽകി.
No comments