Breaking News

മദ്യപിച്ചു കാർ ഓടിച്ചു അപകടമുണ്ടാക്കിയ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു കല്ലൻചിറയിൽ വെച്ചായിരുന്നു അപകടം


വെള്ളരിക്കുണ്ട് : മദ്യപിച്ചു കാർ ഓടിച്ചു അപകടമുണ്ടാക്കിയ യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.ഇന്നലെ വൈകുന്നേരം കല്ലഞ്ചിറയിൽ പരപ്പ വെള്ളരിക്കുണ്ട് റോഡിൽ വെച്ചാണ് അപകടമുണ്ടായത് .കാർ ഇടിച്ചു സ്കൂട്ടി സാരമായ കേടുപാടുകൾ സംഭവിച്ചു .സ്കൂട്ടി യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു . കാർ ഓടിച്ച പരപ്പ സ്വദേശി ശിവകുമാറിനെതിരെ സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു. പോലീസ് നടത്തിയ പരിശോധനയിൽ യുവാവ് മദ്യപിച്ചതായി തെളിയുകയായിരുന്നു.കാർ പോലീസ് കസ്റ്റഡിയിൽ എടുത്തു 


No comments