Breaking News

44 വർഷത്തെ സേവനം ... എടത്തോട് അംഗനവാടിയുടെ പ്രിയപ്പെട്ട ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ് നൽകി


പരപ്പ : എടത്തോട് അംഗനവാടിയിൽ കഴിഞ്ഞ 44 വർഷക്കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രിയപ്പെട്ട നാരായണി ടീച്ചർക്ക്  എ എൽ എം എസ് സി യുടെ നേതൃത്വത്തിൽ ഹൃദ്യമായ യാത്രയയപ്പ് നൽകി.യാത്രയയപ്പ് ചടങ്ങിൽ എ എൽ എം എസ് സി മെമ്പർ ചിഞ്ചു ജിനീഷ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജോസഫ് വർക്കി കളരിക്കൽ അധ്യക്ഷത വഹിച്ചു.

 സൂപ്പർവൈസർമാരായ ജയന്തി, കുമാരി: രബിത കണ്ണൻ എന്നിവർ മുഖ്യാതിഥികളായി.എ എൽ എം എസ് സി മെമ്പർ അനിൽ ജോൺസൺ, ഹെൽപ്പർ ഉഷ, രക്ഷിതാക്കൾ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തന്റെ അധ്യാപന ജീവിതത്തിലെ അനുഭവങ്ങൾ നാരായണി ടീച്ചർ മറുപടി പ്രസംഗത്തിലൂടെ വിവരിച്ചു. എ എൽ എം എസ് സി മെമ്പർ വിഘ്നരാജൻ ചടങ്ങിന് നന്ദി അർപ്പിച്ചു സംസാരിച്ചു. അംഗൻവാടിക്കും നാടിനും പ്രിയപ്പെട്ട നാരായണി ടീച്ചറെ കമ്മിറ്റി പ്രവർത്തകരും കുട്ടികളും രക്ഷിതാക്കളും സൂപ്പർവൈസർമാരും  അംഗൻവാടിയിൽ നിന്നും സ്നേഹത്തോടെ വീട്ടിലേക്ക് യാത്രയാക്കി.

No comments