ചീമേനി പീപ്പിൾ തിയറ്റർ അസോസിയേഷൻ (സിപ്റ്റ) ചീമേനി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റ് സീസൺ 2)സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു
ചീമേനി പീപ്പിൾ തിയറ്റർ അസോസിയേഷൻ (സിപ്റ്റ) ചീമേനി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റ് (സീസൺ 2) സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു ,സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ നിർവഹിച്ചു,ഫെസ്റ്റ് ലോഗോ പ്രകാശനം കാഞ്ഞങ്ങാട് ഡി.വൈ.എസ്. പി.ബാബു പെരിങ്ങേത്ത് നിർവഹിച്ചു, വാർഡ് മെമ്പർ എം.ശ്രീജ ലോഗോ ഏറ്റു വാങ്ങി . ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ശകുന്തള മുഖ്യാതിഥിയായി.കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡൻ്റും സംഘടക സമിതി ചെയർമാനും കൂടിയായ എ. ജി. അജിത്ത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഫെസ്റ്റ് സംഘാടക സമിതി ജനറൽ കൺവീനർ പി വി മോഹനൻ സ്വാഗതവും സിപ്റ്റ പ്രസിഡൻ്റ് സുഭാഷ് അറുകര നന്ദി പറഞ്ഞു ഫെസ്റ്റ് മെയ് 3 മൂതൽ 15 വരെ ചീമേനി ഫെസ്റ്റ് നടക്കും.
No comments