Breaking News

ഇന്ധനവില വിലവർധനവിനെതിരെ കാസർഗോഡ് മുതൽ കന്യാകുമാരി വരെ റോളർ സ്കേറ്റിംഗിലൂടെ സഞ്ചരിച്ച് വേറിട്ട പ്രതിഷേധവുമായി ചെറുപുഴ പ്രാപ്പൊയിൽ സ്വദേശി


ചെറുപുഴ: ഇന്ധനവില വിലവര്‍ധനവിനെതിരെ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ റോളർ സ്കേറ്റിംഗിലൂടെ സഞ്ചരിച്ച് വേറിട്ട പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രാപ്പൊയില്‍ സ്വദേശി ജിബിന്‍ കെ.ആര്‍. ഇന്ന്  രാവിലെ 7 മണിക്ക് കാസര്‍ഗോഡ് ജില്ലയിലെ നല്ലോംപുഴയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 15 ദിവസം കൊണ്ട് കന്യാകുമാരിയില്‍ എത്തിചേരുകയാണ് ലക്ഷ്യം. നെല്ലിക്കളത്തെ പുതിയപുരയിൽ ഷിജിയുടെയും രജീവിന്റെയും മകനായ ജിബിൻ പ്രാപ്പൊയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. _Inline_wheels എന്ന ജിബിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരങ്ങളും അറിയാം.


No comments