പാലക്കാട് യുവാവ് കൊല്ലപ്പെട്ട നിലയിൽ; വെടിയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം
പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
No comments