Breaking News

വെള്ളരിക്കുണ്ട് ബീവറേജസ് ഔട്ട്ലെറ്റിന് മുന്നിൽ അടുപ്പ്കൂട്ടി പ്രതിഷേധം നടത്തി ആള്‍ കേരള കാറ്ററേഴ്സ് അസോസിയേഷൻ


വെള്ളരിക്കുണ്ട്: കാറ്ററിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്

കാസർകോട് ജില്ല കമ്മറ്റി വെള്ളരിക്കുണ്ട് ബിവ്റേജസ് കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന കേന്ദ്രത്തിനു മുമ്പിൽ അടുപ്പ് കൂട്ടി സമരം നടത്തി.

നൂറ് കണക്കിന് ആളുകള്‍ പോലീസ് സാന്നിധ്യത്തില്‍ പോലും കോവിഡ് മാനദണ്ഡങ്ങള്‍ അവഗണിച്ച് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ വരി നില്‍ക്കുമ്പോള്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ഭക്ഷണ വിതരണം നടത്താന്‍ സര്‍ക്കാര്‍  അനുമതി നിഷേധിക്കുന്നതിനെതിരേയുള്ള  പ്രതിഷേധത്തിന്റെ ഭാഗമായാണ് മദ്യ വില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ സമരം നടത്താന്‍ കാരണമെന്ന് നേതാക്കള്‍ വ്യക്തമാക്കി. 


ഓഡിറ്റോറിയങ്ങളുടെ വലിപ്പത്തിനനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിവാഹ ചടങ്ങുകള്‍ക്ക് കാറ്ററിംഗ് നടത്താന്‍ അനുവദിക്കുക,സഹകരണ ബാങ്കുകള്‍,കേരള ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ വഴി കാറ്ററിംഗ് സ്ഥാപന ഉടമകള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ അനുവദിക്കുക,ലോണിന്റെ തിരിച്ചടവിന് 6 മാസത്തെ ഇളവ് അനുവദിക്കുക,കാറ്ററിംഗ് മേഘലയിലെ തൊഴിലാളികളെ ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക,വൈദ്യുതി കുടിശ്ശികയുള്ള കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് കുടിശ്ശിക തവണ വ്യവസ്ഥയില്‍ അടക്കാനുള്ള അവസരം നല്‍കുക,ചെറുകിട വ്യവസായങ്ങള്‍ക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും കാറ്ററിംഗ് വ്യവസായത്തിനും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  സംഘടനയുടെ ആവശ്യങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്ന പക്ഷം രണ്ടാം ഘട്ട സമര പരിപാടികള്‍ ആരംഭിക്കുമെന്ന് വെള്ളരിക്കുണ്ടിലെ സമരം ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡണ്ട് പീയം മൂസ പറഞ്ഞു.

ജില്ലാ വർക്കിംഗ് പ്രസിഡന്റ്‌ സജി റോയൽ അദ്ധ്യക്ഷ വഹിച്ചു. ട്രഷറർ വിമൽ കുമാർ, ടോം റോയൽ രാജീവൻ വിവി, പത്രോസ് തനിമ, ദിനേശൻ പാവൂർ, സുധീപ് പി,അബൂക്കർ ലൈഫ് എന്നിവർ സംബന്ധിച്ചു. മനോജ് മടിക്കൈ സ്വാഗതവും, പി ഗംഗാധരൻ നന്ദിയും പറഞ്ഞു.

No comments