കരുതലിന്റെ സന്ദേശവുമായ് ബളാൽ മണ്ഡലം പതിനൊന്നം വാർഡ് കോൺഗ്രസ് കമ്മിറ്റി.
ബളാൽ പഞ്ചായത്ത് ഡോമിസിലറി കെയർ സെന്ററായ വെള്ളരിക്കുണ്ട് എലിസബത്ത് സ്കൂളിൽ കോവിട് രോഗികൾക്ക് ബാളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വാർഡ് അടിസ്ഥാനത്തിൽ തുടർച്ചയായി ഭക്ഷണം വിതരണം ചെയ്തു വരികയാണ്.കോവിട് കാലത്ത് ആരും ഒറ്റക്കല്ല എന്ന സന്ദേശം ഉയർത്തി പിടിച്ചുള്ള ഉദ്യമത്തിൽ പതിനൊന്നം വാർഡ് കോൺഗ്രസ് കമ്മിറ്റി ഒരു ദിവസത്തെ ഭക്ഷണം വിതരണം ചെയ്തു. കോൺഗ്രസ് നേതാവ് എൻ ടി വിൻസെന്റ് ബാളാൽ മണ്ഡലം പ്രസിഡന്റ് എം പി അപ്പച്ചന് ഭക്ഷണ പൊതികൾ കൈമാറി.ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ഗിരീഷ് വട്ടക്കാട്ട്, ഡാർലിൻ ജോർജ് കടവൻ, യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് സോമേഷ്, ജോമോൻ പിണക്കാട്ട് പറമ്പിൽ എന്നിവർ പങ്കെടുത്തു.
No comments