വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം: ചിറ്റാരിക്കാൽ മേഖലാ കമ്മറ്റി വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുൻപിൽ ഉപവാസ സമരം നടത്തി
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ കടയടപ്പു സമരവും ഉപവാസ ധർണ്ണയുടെയും ഭാഗമായി ചിറ്റാരിക്കാൽ മേഖല തലത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിനു മുൻപിൽ ഉപവാസ സമരം നടത്തി. ബളാൽ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട്
രാജു കട്ടക്കയം ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡ് കെ.എം കേശവൻ നമ്പീശൻ അധ്യഷ്യത വഹിച്ചു. റവ.ഡോ.ജോൺസൺ അന്ത്യാങ്കുളം അനുഗ്രഹ പ്രഭാഷണം നടത്തി. വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡൻ്റ് ജിമ്മി ഇടപ്പാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് വാർഡ് മെമ്പർ ബിനു കെ ആർ , വെള്ളരിക്കുണ്ട് യൂണിറ്റ് ജന.സെക്രട്ടറി തോമസ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
മേഖലാ സെക്രട്ടറി വിജയൻ കോട്ടക്കൽ സ്വാഗതം പറഞ്ഞു.
മേഖലാ ട്രഷറർ ജോയിച്ചൻ മച്ചിയാനി, എം.പി ജോസഫ്, ടോമി കാഞ്ഞിരമറ്റം, ടി.അനാമയൻ, സെലിം എന്നിവർ സംസാരിച്ചു
No comments