ഇന്ധനവില വർദ്ധനവിനെതിരെ DYFI പ്രതിഷേധം നീലേശ്വരം,പനത്തടി മേഖലാ കമ്മറ്റികൾ പോസ്റ്റോഫീസുകൾക്ക് മുന്നിൽ ധർണ്ണസമരം സംഘടിപ്പിച്ചു
പരപ്പ: ഇന്ധനവില വർദ്ധനവിനെതിരെ DYFI പനത്തടി, നീലേശ്വരം ബ്ലോക്ക് കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. രാജപുരം ഹെഡ് പോസ്റ്റോഫീസിൻ്റെ മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഡി വൈ എഫ് ഐ കാസറഗോഡ് ജില്ലാ ജോയിൻ്റ് സെക്രട്ടറി അഡ്വ:ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും ബ്ലോക്ക് പ്രസിഡൻ്റ് സുരേഷ്.ബി അധ്യക്ഷതയും വഹിച്ചു. ബ്ലോക്ക് ട്രഷറർ ടി.വി പവിത്രൻ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ബ്ലോക്ക് കമ്മിറ്റിയംഗങ്ങൾ മേഖലാ ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഇന്ധന വില വർദ്ധനവിനെതിരെ DYFI നീലേശ്വരം ബ്ലോക്ക് കമ്മിറ്റി പരപ്പ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ DYFI ജില്ലാ ജോയിന്റ് സെക്രട്ടറി ഷാലു മാത്യൂ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ വി പവിത്രൻ അധ്യക്ഷനായി. എ ആർ രാജു,കെ മണി, എം വി ദീപേഷ്,ഗിരീഷ് കാരാട്ട്, കെ വി അഭിലാഷ്,എം വി രതീഷ് എന്നിവർ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി കെ എം വിനോദ് സ്വാഗതം പറഞ്ഞു.
No comments