കഞ്ചാവുമായി ചിറ്റാരിക്കാൽ കടുമേനി സ്വദേശികൾ മംഗളൂരുവിൽ അറസ്റ്റിൽ; പിടിച്ചെടുത്തത് ചെറുനാരങ്ങാ ലോറിയിൽ കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ്
ചെറുനാരങ്ങ കയറ്റിയ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 40 കിലോഗ്രാം തൂക്കം വരുന്ന 20 പാക്കറ്റ് കഞ്ചാവ് മംഗളുറു സിറ്റി പൊലീസ് പിടികൂടി. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കമ്പല്ലൂർ സ്വദേശി ശിഹാബുദ്ദീൻ (29), കടുമേനി സ്വദേശി ലത്വീഫ് (38) എന്നിവരെ അറസ്റ്റ് ചെയ്തു.
ഉർവ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടാര ചൗക്കി ചെക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്. മഹീന്ദ്ര പിക്കപ്പിൽ പ്ലാസ്റ്റിക് ട്രേകളിൽ ചെറുനാരങ്ങയാണ് ഉണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ ട്രേകളിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.കഞ്ചാവ് ആന്ധ്രയിൽ നിന്ന് കാസർകോട്ടേക്ക് കടത്തുകയായിരുന്നുവെന്ന് ഡെപ്യൂടി പൊലീസ് കമീഷണർ ഹരിറാം ശങ്കർ പറഞ്ഞു.
No comments