Breaking News

കോവിഡ് ബാധിച്ച് നീലേശ്വരം പള്ളിക്കര സ്വദേശിയായ യുവതി മരിച്ചു.


 


നീലേശ്വരം:പടന്നക്കാട് താമസിക്കുന്ന നീലേശ്വരം പള്ളിക്കര സ്വദേശി ടി നസീബ (23)കോവിഡ് ബാധിച്ച് മരിച്ചു.ഈ മാസം അഞ്ചിന് രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയ നസീബയെ ശ്വാസതടസ്സം മൂലം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് കണ്ണൂർ മെഡിക്കൽ കേളേജിലും പ്രവേശിപ്പിച്ചിരുന്നു.ഇന്ന് (ചൊവ്വ) പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.പി ലത്തീഫിൻ്റെയും ടി ഹഫ്സത്തിൻ്റെയും മകളാണ് .ഭർത്താവ്:ശിഹാബ് കാടങ്കോട്. മക്കൾ: സയാൻ,രണ്ടാഴ്ച പ്രായമുള്ള പെൺകുട്ടി.സഹോദങ്ങൾ:ഫസീല ബങ്കളം,ഹസീന,അനീസ്,അജ്മൽ.

No comments