Breaking News

കള്ളാർ പെരുമ്പള്ളി കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കളുടെ പ്രശ്നങ്ങൾ പരിഹരിക്കുക: കോൺഗ്രസ്സ് കള്ളാർ മണ്ഡലം രണ്ടാം വാർഡ് കമ്മറ്റി പ്രതിക്ഷേധ സമരം നടത്തി


രാജപുരം: കള്ളാർ ഗ്രാമപഞ്ചായത്തിലെ പെരുമ്പള്ളി കുടിവെള്ള പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് കുടിവെള്ളം നൽകാതെ ജലസേചന വകുപ്പ് നൽകിയ ബിൽ പിൻവലിക്കുക,                ഗുണനിലവാരമുള്ള  പൈപ്പുകൾ സ്ഥാപിച്ച് അപേക്ഷിച്ച മുഴുവൻ ആളുകൾക്കും കുടിവെള്ളം വിതരണം ചെയ്യാൻ വാട്ടർ അതോരിറ്റി നടപടി സ്വീകരിക്കുക, കുടിവെളള സംഭരണിയുടെ പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് കള്ളാർ മണ്ഡലം രണ്ടാം വാർഡ് കമ്മറ്റി പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. വാർഡ് പ്രസിഡൻ്റ് കെ.എസ് കുര്യൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരം മണ്ഡലം പ്രസിഡൻ്റ് ഷാജിചാരാത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നാരായണൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം.കെ മാധവൻ നായർ, മണ്ഡലം വൈസ് പ്രസിഡൻ്റ്മാരായ ബി അബ്ദുളള, ഒ.ടി ചാക്കൊ, സെക്രട്ടറിമാരായ സുരേഷ് ഫിലിപ്പ് ,സജി പ്ലാളാച്ചേരി, ജോസ് മെത്താനത്ത്, എം.യു സജീവൻ എന്നിവർ സംസാരിച്ചു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് മണ്ടലം പ്രസിഡൻ്റ് അറിയിച്ചു.

No comments