കുടുംബശ്രീ കർക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം 19ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിക്കും
കാസർകോട്: കുടുംബശ്രീ കോവിഡ് സ്പെഷ്യൽ കർക്കിടക കഞ്ഞി ഫെസ്റ്റ് ജില്ലാതല ഉദ്ഘാടനം 19 ന് തിങ്കളാഴ്ച രാവിലെ 10ന് തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വിദ്യാനഗറിലെ കാസറഗോഡ് ജില്ലാ പഞ്ചായത്ത് കാൻ്റീനിൽ നിർവ്വഹിക്കും. ജില്ലയിലെ മുഴുവൻ ജനകീയ ഹോട്ടലുകളിലും ഓഗസ്റ്റ് 16 വരെ സ്പെഷ്യൽ കർക്കിടക കഞ്ഞി ഫെസ്റ്റ് കുടുംബശ്രീ ജില്ലാ മിഷൻ നടത്തും. ആയുർവേദ വിധി പ്രകാരം തയാറാക്കുന്ന പച്ചമരുന്നുകൾ ചേർത്താണ് കർക്കിടകഞ്ഞി തയ്യാറാക്കുന്നത്
No comments