കിനാനൂർ കരിന്തളം അഗതിരഹിത കേരളം പദ്ധതി: കോളംകുളത്ത് നിർമ്മാണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽ കൈമാറി
ബിരിക്കുളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് അഗതി രഹിത കേരളം പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി 2020-2021 വർഷം ഫണ്ട് അനുവദിച്ച് നിർമ്മാണ പ്രവൃത്തി പൂർത്തീകരിച്ച
പതിനൊന്നാം വാർഡ് കോളംകുളത്തെ ടി. ചന്ദ്രികയുടെ ഭവനത്തിന്റെ താക്കോൽ ദാനം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ.പി.ചിത്രലേഖ അദ്ധ്യക്ഷയായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈജമ്മ ബെന്നി, പഞ്ചായത്ത് സെക്രട്ടറി എൻ.മനോജ്,കുടുംബശ്രീ മെമ്പർസെക്രട്ടറി ഷീല.പി.യു,നിർമ്മാണക്കമ്മിറ്റി കൺവീനർ എ.ആർ.സോമൻ, സി.ഡി.എസ് മെമ്പർ ഓമന.കെ.എസ്, എ.ഡി.എസ് പ്രസിഡണ്ട് ഉഷ.എം.കെ എന്നിവർ സംസാരിച്ചു.
No comments