പരിമിതികൾ തടസ്സമല്ലെന്ന് തെളിയിച്ച് ചീമേനി ഏറ്റുകുടുക്കയിലെ വൈശാഖ് കാൽവിരൽ തുമ്പിലൂടെ ക്യാൻവാസിലേക്ക് പകർത്തുന്നത് മനോഹര ചിത്രങ്ങൾ
ചീമേനി: വൈശാഖിനെ തേടി റിക്കാർഡുകൾ യാത്ര പുറപ്പെട്ടിരിക്കയാണ്. ജന്മനാ ഇരു കൈകളില്ലെങ്കിലും ലോകത്തിലെ ഏതൊരു മുൻ നിര ചിത്രകാരൻമാരോടൊപ്പം വൈശാഖിനെയും ചേർത്തു വെക്കാം.
പ്രകൃതിദൃശ്യമായാലും, പോർടെയിറ്റായാലും, ജലഛായത്തിലും,ഓയിൽ പെയിന്റിലും വൈശാഖിന്റെ കാൽ വിരൽതുമ്പിൽ നിന്ന് നിമിഷങ്ങൾക്കകം ചിത്രങ്ങൾ പിറക്കും
ചരിത്രത്തിൽ മാസ്റ്റർ ബിരുദധാരിയായ വൈശാഖിന് ജീവിതത്തെ കുറിച്ചു സ്വന്തമായ കാഴ്ചപാടുകളും സ്വപ്നങ്ങളുമുണ്ടായിരുന്നു. മാസ്റ്റർ ബിരുദ പഠനത്തിന് ശേഷം ഏതെങ്കിലും ഐ.എ.എസ്സ് അക്കാദമിയിൽ ചേർന്നു പഠിക്കുവാനും, സിവിൽ സവ്വീസിൽ എത്തണമെന്നും വൈശാഖിന് മോഹമുണ്ടായിരുന്നു. പക്ഷേ! ചീമേനി ഏറ്റുകുടുക്കയിലെ പാവപ്പെട്ടൊരു ഓട്ടോ തൊഴിലാളിയായ ടി.പി. ബാലകൃഷ്ണന്റെ മകന് മോഹങ്ങളൊക്കെ മോഹിക്കാൻ മാത്രമുള്ള സ്വപ്നങ്ങൾ മാത്രമാണ്.
ഈ അടുത്ത കാലത്ത് മൂന്ന് ലോക റിക്കാർഡുകൾ വൈശാഖിനെ തേടിയെത്തിയിട്ടുണ്ട്. ഗിന്നസ്സ് വേൾഡ് റിക്കാർഡ് , ഇന്ത്യാ ബുക്ക് ഓഫ് റിക്കാർഡ്, ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്. റിക്കാർഡുകൾ പേരിനോപ്പം ചേർത്തു വായിച്ചു സുഖിച്ചിരിക്കാനൊന്നും വൈശാഖിനാവില്ല. കാരണം തന്നെ തുറിച്ചു നോക്കി ഭീഷണിപ്പെടുത്തുന്ന ഭാവിയോട് അവന് സമാധാനം ബോധിപ്പിക്കേണ്ടതുണ്ട്.
റിക്കാർഡുകൾ ഏറ്റുവാങ്ങുവാൻ തന്നെ 6800, 7300, 8400, എന്നിങ്ങനെ വൈശാഖിനെ സംബന്ധിച്ചിടത്തോളം വലിയ തുക വേണം. കാൻവാസിനും, പെയിന്റിനും മറ്റ് ചിത്രസാമഗ്രഹികൾക്കതിലേറേയും
തുക സംഭരിക്കാൻ സാധിക്കാത്തതിനാൽ ഒരവാർഡ് ഇതേ വരെ ഏറ്റുവാങ്ങുവാൻ വൈശാഖിനായിട്ടില്ല.
മെഡലുകളും , റിക്കാർഡുകളുമല്ല. ജീവിതത്തിനായി ഒരു തൊഴിലാണ് വൈശാഖിനെ തേടിയെത്തേണ്ടത്. നന്മ മനസ്സുകൾ സഹായിക്കുമല്ലോ?
പ്രിയ വൈശാഖിന് എല്ലാവിധ മംഗളങ്ങളും
വൈശാഖിന്റെ നമ്പർ
9539602544
No comments