Breaking News

കാസർഗോഡ് ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി: ഒരു വയസുകാരൻ മരിച്ചു


കാസർഗോഡ്: ശ്വാസനാളത്തിൽ വണ്ട്‌ കുടുങ്ങി ഒരു വയസുകാരൻ മരിച്ചു. നുള്ളിപ്പാടി ചെന്നിക്കരയിലെ എ സത്യേന്ദ്രന്റെ മകൻ എസ്‌ അൻവേദാണ് മരിച്ചത്‌. പോസ്റ്റ്മാർട്ടത്തിലാണ് ശ്വാസനാളത്തിൽ ചെറിയ വണ്ട്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടെത്തിയത്‌.


വീട്ടിനകത്ത്‌ കളിച്ച്‌ കൊണ്ടിരിക്കെ ശനിയാഴ്‌ച വൈകിട്ട്‌ ആറോടെ കുട്ടി കുഴഞ്ഞുവീണ്‌ ബോധരഹിതനാവുകയായിരുന്നു. ഉടൻതന്നെ കുഞ്ഞിനെ  കാസർകോട്‌ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തുന്നതിനുമുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.എന്നാൽ മരണകാരണം കണ്ടെത്താനായില്ല.


ഇതേ തുടർന്നാണ്  മൃതദേഹം  പോസ്‌റ്റ്‌മാർട്ടം ചെയ്യാൻ തീരുമാനിച്ചത്. പോസ്റ്റ്മാർട്ടത്തിലാണ്  ശ്വാസനാളത്തിൽ ചെറിയ വണ്ട്‌ കുടുങ്ങി കിടക്കുന്നത്‌ കണ്ടെത്തിയത്‌. ചത്ത വണ്ടിനെ പുറത്തെടുത്തു.


കാസർകോട്‌ ടൗൺ പോലീസ്‌ ഇൻക്വസ്‌റ്റ്‌ നടത്തിയ മൃതദേഹം ചെന്നിക്കര പൊതുശ്‌മാശനത്തിൽ സംസ്‌കരിച്ചു.  രഞ്‌ജിനിയാണ്‌ അമ്മ. രണ്ട്‌ വയസുള്ള ഋത്‌വേദ്‌ സഹോദരനാണ്.


No comments