Breaking News

60 വയസിന് മുകളില്‍ പ്രായമുള്ളവർക്ക് വിവിധ സഹായ ഉപകരണങ്ങള്‍ നൽകുന്നു ജില്ലാഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'രാഷ്ട്രീയ വയോശ്രീ യോജന' പദ്ധതിയുടെ അപേക്ഷാ ജൂലൈ 20 വരെ


കാസറഗോഡ്: ജില്ലയിലെ 60 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുന്ന ശാരീരിക തടസ്സങ്ങളെ അതിജീവിക്കുന്നതിനുള്ള വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നു. കാസര്‍ഗോഡ്‌ ജില്ലാ ഭരണകൂടം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയുമായി സഹകരിച്ച് നടപ്പിലാക്കുന്ന രാഷ്ട്രീയ വയോശ്രീ യോജന പദ്ധതിയുടെ അപേക്ഷാ ജൂലൈ 20 വരെ തിയതി നീട്ടിയിട്ടുണ്ട്.  


ഈ പദ്ധതി പ്രകാരം ബി.പി.എല്‍ കുടുംബങ്ങളില്‍ പെട്ടവരോ പ്രതിമാസം 15000 രൂപയില്‍ താഴെ വരുമാനം ഉള്ളവരോ ആയ മുതിര്‍ന്ന പൌരന്മാര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനുള്ള വിവിധ സഹായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നു. 


ലഭ്യമാക്കുന്ന 10 തരം സഹായ ഉപകരണങ്ങള്‍


വീല്‍ ചെയര്‍

ക്രച്ചസ്

എല്‍ബോ ക്രച്ചസ്

കണ്ണടകള്‍

കൃത്രിമ ദന്തങ്ങള്‍ (പൂര്‍ണമായോ ഭാഗികമായോ)

വാക്കിംഗ് സ്റ്റിക്ക് 

വാക്കര്‍

ട്രൈപോഡ് 

ടെട്ര പോഡ്

കേള്‍വി സഹായ ഉപകരണങ്ങള്‍

അപേക്ഷിക്കേണ്ട മാനദണ്ഡം

60 വയസും അതിന് മുകളില്‍ പ്രയവുമുള്ള മുതിര്‍ന്ന പൗരന്‍ ആയിരിക്കണം

ബി.പി എല്‍ കാര്‍ഡ് ഉടമ അല്ലെങ്കില്‍ കുടുംബ മാസ വരുമാനം 15000/- രൂപയില്‍ താഴെ ഉള്ളവര്‍ക്ക്

കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍, പൊതുമേഖല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സമാന സേവനങ്ങള്‍ നേടിയവര്‍ ആകരുത്.

അപേക്ഷിക്കേണ്ട വിധം


അപേക്ഷകള്‍ അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ അക്ഷയ കേന്ദ്രങ്ങളെയും ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. 


അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍

ആധാര്‍ കാര്‍ഡ്

ബി.പി.എല്‍ റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് കാര്‍ഡ്/ വാര്‍ദ്ധക്യ പെന്‍ഷന്‍റെ രസീത്

ഒരു ഫോട്ടോ

അപേക്ഷിക്കേണ്ട അവസാന ദിവസം 2021 ജൂലൈ 20.


ഗുണഭോക്താക്കളെ കണ്ടെത്തുന്ന വിധം

ഓണ്‍ലൈന്‍ ആയി ലഭിക്കുന്ന അപേക്ഷകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോ പരിശോധിച്ച് അര്‍ഹമായ അപേക്ഷകള്‍ കണ്ടെത്തുന്നു.  അടുത്ത ഘട്ടത്തില്‍ അര്‍ഹമായ അപേക്ഷകരെ നേരില്‍ കണ്ട് വിദഗ്ദരെ കൊണ്ട് സ്ക്രീനിംഗ് നടത്തി ആവശ്യകത മനസിലാക്കി വേണ്ട സഹായ ഉപകരണം അനുവദിക്കുകയും പിന്നീട് ഇവ വിതരണം ചെയ്യുകയും ചെയ്യുന്നു. 


കൂടുതല്‍ വിവരങ്ങള്‍ക്ക് 9387088887 എന്ന നമ്പരില്‍ ബന്ധപ്പെടുക.

No comments