Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി


പരപ്പ: എഫ് എസ് ഇ ടി ഒ വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ  പരപ്പ ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആൾ ഇന്ത്യാ സ്റ്റേറ്റ് ഗവൺമെൻ്റ് എംപ്ലോയീസ് ഫെഡറേഷൻ ദേശവ്യാപകമായി അഖിലേന്ത്യാ പ്രതിഷേധ ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായാണിത്. കേരളത്തിൽ 1000 കേന്ദ്രങ്ങളിലാണ് പ്രകടനം നടത്തുന്നത്. കാലതാമസം ഒഴിവാക്കി സർവത്രികവും സൗജന്യവുമായ വാക്സീൻ നൽകുക , കരാർ കാഷ്യൽ നിയമങ്ങൾ അവസാനിപ്പിക്കുക , എല്ലാവർക്കും നിർവചിക്കപ്പെട്ട പെൻഷൻ നൽകുക , കോവിഡിനരയായ ജീവനക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ 50 ലക്ഷം രൂപയും തൊഴിൽ സഹായവും ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ധർണ . KSTA ജില്ലാ പ്രസിഡൻ്റ് എ ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു . കെ എം ബിജിമോൾ അധ്യക്ഷയായി . ഡിഎൽ സുമ , പി എം ശ്രിധരൻ ,കെ വിനോദ് കുമാർ , പി എസ് ബാബു , എം ബിജു എന്നിവർ സംസാരിച്ചു.

No comments