Breaking News

"പെൺജീവിതത്തിന്റെ കരുതലുകൾ" എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 'സ്നേഹഗാഥ' കവയത്രി സി.പി ശുഭ ഉദ്ഘാടനം ചെയ്തു


പരപ്പ: എടത്തോട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പെൺജീവിതത്തിന്റെ കരുതലുകൾ എന്ന വിഷയത്തെ മുൻനിർത്തി ഓൺലൈനായി സ്നേഹഗാഥ പരിപാടി സംഘടിപ്പിച്ചു. വർത്തമാനകാലത്ത് വലിയ തോതിൽ സ്ത്രീകൾ നേരിടുന്ന  അതിക്രമങ്ങൾക്കെതിരായും ലിംഗനീതിക്ക് വേണ്ടിയും ശബ്ദമുയർത്തേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സി.പി. ശുഭ ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ചു. വായനശാല പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിൽ അംഗവുമായ ദാമോദരൻ കൊടക്കൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ എടത്തോട് അംഗനവാടി ടീച്ചർ കെ.നാരായണി ആശംസകളർപ്പിച്ചു സംസാരിച്ചു. വായനശാല സെക്രട്ടറി അച്യുതൻ സ്വാഗതവും വനിതാവേദി കൺവീനർ ശ്രീജ എം.ആർ നന്ദിയും പറഞ്ഞു.

No comments