Breaking News

നീലേശ്വരത്ത് സമ്പൂർണ്ണ അടച്ചിടൽ കാഞ്ഞങ്ങാട് സി കാറ്റഗറിയിൽ


കാഞ്ഞങ്ങാട്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ വ്യതിയാനം വന്നതോടെ കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിലായി. ഡി കാറ്റഗറിയിൽ നിന്നും സി കാറ്റഗറിയിലായതോടെ കാഞ്ഞങ്ങാട്‌ അൽപ്പംകൂടി ഇളവുകൾ ലഭിക്കും. അതേസമയം മടിക്കൈ, അജാനൂർ പഞ്ചായത്തുകൾ ഇപ്പോഴും ഡി കാറ്റഗറിയിലാണ്.

സി കാറ്റഗറിയിലുണ്ടായിരുന്ന നീലേശ്വരം നഗരസഭയിൽ രോഗവ്യാപനം തീവ്രഗതിയിലായതോടെ ഡി കാറ്റഗറിയിലുൾപ്പെടുത്തി. ഇതുപ്രകാരം നീലേശ്വരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനാനുമതിയുണ്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 മണിവരെ മാത്രം. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് ഹോം ഡെലിവറിക്ക് മാത്രം അനുമതി.

സി കാറ്റഗറിയിലുള്ള കാഞ്ഞങ്ങാട്ട് അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7 മണിമുതൽ രാത്രി 8 മണിവരെ തുറക്കാം. മറ്റ് കടകൾ പകുതി ജീവനക്കാരുമായി വെള്ളിയാഴ്ച മാത്രം തുറക്കാം. ഓട്ടോ, ടാക്സി അനുമതിയില്ല. ആരാധനാലയങ്ങൾ, ബിവറേജ്, ഔട്ട് ലെറ്റ്, ഔട്ട്ഡോർ, സ്പോർട്സ്, ഇൻഡോർ ഗെയിം, ജിംനേഷ്യം എന്നിവയ്ക്കും അനുമതിയില്ല.

No comments