മുഖ്യമന്ത്രിയുമായുള്ള വ്യാപാരികളുടെ ചർച്ച ഇന്ന്; നിയന്ത്രണങ്ങളിൽ ഇളവുണ്ടായേക്കും
കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളിൽ ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന.
അതേസമയം, സമരം പൊടുന്നനെ പിൻവലിച്ചതിൽ വ്യാപാരികൾക്കിടയിൽ അതൃപ്തിയുള്ളതായാണ് സൂചന. വ്യാപാരി നേതാക്കളോടോ മറ്റു സംഘടനകളോടോ ആലോചിക്കാതെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി.നസിറുദ്ദീൻ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
No comments