Breaking News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വെള്ളരിക്കുണ്ട് കല്ലഞ്ചിറയിലെ ഐ.എൻ.ടി.യു.സി തൊഴിലാളിക്ക് കൈത്താങ്ങേകാൻ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചു


വെള്ളരിക്കുണ്ട് : വാഹന അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഉള്ള ഐ എൻ ടി യു സി തൊഴിലാളിയുടെ ചികിത്സ ചിലവിന് പണം കണ്ടെത്താൻ ചികിത്സ സഹായ കമ്മറ്റി രൂപകരിച്ചു. ബാളാൽ പഞ്ചായത്തിലെ കല്ലൻചിറ സ്വദേശിയായ ബെന്നി കല്ലൂർകുളം കഴിഞ്ഞ പത്താം തിയതിയാണ് ജോലിക്ക് പോകാൻ വാഹനം കാത്തു നിൽക്കുമ്പോൾ പിന്നിൽ നിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സ ചിലവ്. ഈ സാഹചര്യത്തിലാണ് ഐ എൻ ടി യു സി ബളാൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  യോഗം ചേർന്ന് ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ചത്.ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ് യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സിബിച്ചൻ പുളിങ്കാല അദ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധമണി,ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി തോമസ് സെബാസ്റ്റ്യൻ, ജോർജ് വെള്ളരിക്കുണ്ട്, അനീഷ്‌ കൊന്നക്കാട്, ആന്റണി പറമ്പ, സദാനന്ദൻ എന്നിവർ സംസാരിച്ചു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ഷീബ റോബർട്ട് നന്ദി പറഞ്ഞു.

Benny KM

A/C No 150161200404750

IFS code IBKL 0450TKD

The kasaragod District Co-Op Bank LTD

Vellarikkund Branch

No comments