വെള്ളൂട ശ്രീദുർഗാ ഭഗവതി ക്ഷേത്രത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി 'പൊങ്കൽ' ചിത്രീകരണം തുടങ്ങി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പത്മനാഭ പട്ടേരി പൂജയും സ്വിച്ച്ഓൺ കർമ്മവും നിർവ്വഹിച്ചു
കാഞ്ഞങ്ങാട്: പൊങ്കാല ചടങ്ങു കൊണ്ട് പ്രസിദ്ധമായ വെള്ളൂട ശ്രീ ദുർഗാ ഭഗവതി ക്ഷേത്ര ചരിത്ര പശ്ചാത്തലം ആസ്പദമാക്കി വെള്ളൂട ശ്രീദുർഗാ ഭഗവതി ഭജന സമിതിയുടെ ബാനറിൽ നിർമ്മിക്കുന്ന 'പൊങ്കൽ' ഡോക്യൂമെന്ററി ചിത്രീകരണത്തിന് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ഡോക്യുമെൻ്ററിയുടെ പൂജയും സ്വിച്ച്ഓൺ കർമ്മവും തന്ത്രി ബ്രഹ്മശ്രീ പത്മനാഭ പട്ടേരി നിർവ്വഹിച്ചു. ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് എം.രാജൻ കാരക്കോട് സ്വാഗതവും, സെക്രട്ടറി വേണു കാനത്തിൽ നന്ദിയും പറഞ്ഞു.
മറ്റ് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ സന്നിഹിതരായി. ഡോക്യൂമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ആർട്ടിസ്റ്റ് യീബി കാഞ്ഞങ്ങാടാണ്. ജിഷ ജയരാജ് അവതാരികയായി എത്തുന്നു. ചന്ദ്രു വെള്ളരിക്കുണ്ട്, മഹേഷ് മിഥില എന്നിവരാണ് ഡോക്യുമെൻ്ററിയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
No comments