Breaking News

കിനാനൂർ കരിന്തളത്തെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂൾ നിർമ്മാണത്തിൻ്റെ മുന്നോടിയായി മണ്ണ് പരിശോധന ആരംഭിച്ചു


കരിന്തളം: സംസ്ഥാന സർക്കാർ 2020-2021വർഷത്തിൽ കാസർകോട് ജില്ലയിലെ കിനാനൂർ - കരിന്തളം പഞ്ചായത്തിൽ അനുവദിച്ച ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂളിന്റെ(പട്ടികവർഗ്ഗ വിഭാഗം) നിർമ്മാണ പ്രവർത്തിയുടെ ഭാഗമായുള്ള  മണ്ണുപരിശോധന നിർദ്ധിഷ്ട സ്ഥലത്ത് ആരംഭിച്ചു .

കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ കേരളത്തിൽ ആരംഭിക്കുന്ന ആദ്യത്തെ മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളാണിത്.

ഇതിനായുള്ള 10 ഏക്കർ ഭൂമി കോയിത്തട്ട കൊണ്ടോടിയിൽ റവന്യു വകുപ്പ് സർക്കാരിന് കൈമാറിയിരുന്നു. 2021 - ഫെബ്രുവരി 14 ന് മന്ത്രി ഏ.കെ.ബാലൻ തറക്കല്ലിട്ടു. 90 കോടി അടങ്കൽ പ്രതീക്ഷിക്കുന്ന സ്കൂളിന്റെ നിർമാണത്തിന് പ്രാരംഭ ഘട്ടത്തിൽ 25 കോടി രുപ അനുവദിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലാണ് സ്കൂൾ നിർമിക്കുന്നത്. ആധുനികരീതിയിൽ അക്കാദമിക്ക് ബ്ലോക്ക് , സ്റ്റാഫ് ക്വാർട്ടേർസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള ഹോസ്റ്റലുകൾ, ജംപിംഗ് പിറ്റുകൾ, ടെന്നീസ് ക്വാർട്ട്, സ്വിസിംഗ് പൂൾ, ഫുഡ്ബോൾ , വോളി ബോൾ കോർട്ടുകൾ, ട്രാക്കുകൾ, ഔട്ട്ഡോർ കോർട്ടുകൾ എന്നിവ നിർമ്മിക്കും. കേന്ദ്ര സർക്കാർ അംഗീകാരമുളള , വാപ്കോസ് എന്ന അന്താരാഷ്ട്ര നിർമാണ കമ്പനിയാണ് നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ നിർമാണം പൂർത്തി കരിക്കാൻ കഴിയും എന്ന് പ്രദീക്ഷിക്കുന്നു.

 കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി കെ രവി, വൈസ് പ്രസിഡണ്ട് ടി പി ശാന്ത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ കെ വി , പഞ്ചായത്ത് സെക്രട്ടറി എൻ മനോജ് എന്നിവർ സ്ഥലം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി

No comments