കിനാനൂർ കരിന്തളം യോഗ പ്രകൃതിചികിത്സാ കേന്ദ്രം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുക: യോഗ അസോസിയേഷൻ ഓഫ് കാസറഗോഡ്
കരിന്തളം: കിനാനൂർ-കരിന്തളം കേന്ദ്ര ആയുഷ് മന്ത്രാലയം അനുവദിച്ച യോഗ പ്രകൃതി ചികിത്സാ കേന്ദ്രം എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് നാടിന് സമർപ്പിക്കണമെന്ന് യോഗ അസോസിയേഷൻ ഓഫ് കാസറഗോഡ് ജില്ലാ കമ്മറ്റി ആവശ്യപെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പിപി സുകുമാരന്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന ജോയിൻ സെക്രട്ടറി കെ ടി കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഹരിഹരൻ നമ്പ്യാർ, സംസ്ഥാന ജോയിൻ സെക്രട്ടറി സ്വാതി, കെവി ഗണേഷ്, പി അനിൽ കുമാർ, ദീവ വി, എംവി നാരായണൻ, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അശോകരാജ് വെള്ളികോത്ത് സ്വാഗതവും പിവി ചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments