തലപ്പാടിയിൽ വാഹന പരിശോധനയ്ക്കിടെ 114 കിലോ കഞ്ചാവ് പിടികൂടി
മഞ്ചേശ്വരം:തലപ്പാടിയില്‍ വാഹന പരിശോധനയ്ക്കിടെ 114 കിലോ കഞ്ചാവ് പിടികൂടി. കുഞ്ചത്തൂര്‍ തലപ്പാടിയില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ് പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മംഗലാപുരം ഭാഗത്തു നിന്നും തലപ്പാടി ടോള്‍ ഗേറ്റ് കടന്ന് വന്ന മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. കാറ് ഓടിച്ച കാസര്‍ഗോഡ് മധൂര്‍ ചട്ടുംകുഴിയിലെ മുഹമ്മദ് അജ്മലിനെ അറസ്റ്റ് ചെയ്ത് കാറും കസ്റ്റഡിയിലെടുത്തു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ ബിജോയ് എം.വി സുധീന്ദ്രന്‍ സി.ഇ ഒ മാരായ മോഹനകുമാര്‍ ശൈലേഷ് മഞ്ചുനാഥ് ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ ഉണ്ടായിരുന്നു
No comments