കാസർകോടെ നിർധന കുടുംബത്തിലേക്ക് വൈദ്യുതി എത്തിച്ച് ജനതാദൾ നേതാവ്
കാസർകോട്: ഭാര്യയും മൂന്ന് പെൺമക്കളുമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ ദുരിത ജീവിതം നയിക്കുന്ന കാസർഗോഡ് ജെ പി കോളനിയിലെ അനന്തരാമ ഷെട്ടിയുടെ വീട്ടിലേക്ക് ജനതാദൾ എസ് മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കരീം മയിൽപ്പാറ സൗജന്യമായി ചെയ്തു കൊടുത്ത വൈദ്യുതി കണക്ഷൻ്റെ സ്വിച്ച് ഓൺ കർമ്മം ജനതാദൾ എസ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സുരേഷ് പുതിയേടത്ത് നിർവ്വഹിച്ചു.അസീസ് കുന്നിൽ അധ്യക്ഷനായി, ജനതാദൾ എസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം അബ്ദുൾ റഹിമാൻ ബാങ്കോട്, ജില്ലാ വൈസ് പ്രസിഡണ്ട് പി പി രാജു അരയി, യുവ ജനതാദൾ എസ് ജില്ലാ ട്രഷറർ സിദ്ദീഖ് കൊടിയമ്മ എന്നിവർ പ്രസംഗിച്ചു. കരീം മയിൽപ്പാറ സ്വാഗതം പറഞ്ഞു.
No comments