Breaking News

കർഷകർക്ക് അഭിവാദ്യം: ഈസ്റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ്‌ ചിറ്റാരിക്കാലിൽ പ്രകടനം നടത്തി


 

ചിറ്റാരിക്കാൽ: മോഡി സർക്കാരിന്റെ കർഷക ദ്രോഹ സമരങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ടു വിജയം വരെ സഹന സമരം നടത്തിയ കർഷകർക്കും, കർഷക നേതാക്കൾക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഈസ്റ്റ്‌ എളേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാരിക്കൽ ടൗണിൽ പ്രകടനം നടത്തി. ജോർജ് കരിമഠം, ജോസ് കുത്തിയതോട്ടിൽ, ജോസഫ് മുത്തോലി,ഡോമിനിക് കോയിത്തുരുത്തിൽ ജിസ്സൺ ജോർജ്, മാത്യു കാഞ്ഞിരത്തിങ്കൽ അലക്സ്‌ മാത്യു, ഷിജിത്ത് കുഴുവേലിൽ, സുനിൽ അമ്മിയാനി തുടങ്ങിയവർ നേതൃത്വം നൽകി.

No comments