Breaking News

കുണ്ടംകുഴിയിലെ സൂര്യജിത്തിന്റ മരണം, ദുരൂഹത നീക്കാൻ പോലീസ് തയ്യാറാകണമെന്ന് യുവമോർച്ച


ബേഡകം : രണ്ട് മാസം മുമ്പ് സുഹൃത്തുകൾക്ക് ഒപ്പം മംഗലാപുരത്തേക്ക് പോയി  ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട കുണ്ടംകുഴിയിലെ സൂര്യജിത്തിന്റ മരണത്തിലുള്ള സംശയങ്ങളും, ദുരൂഹതയും നീക്കാൻ പോലീസ് തയ്യാറാകണമെന്ന് യുവമോർച്ച ഉദുമ മണ്ഡലം പ്രസിഡന്റ് മഹേഷ്‌ ഗോപാൽ ആവശ്യപ്പെട്ടു. സൂര്യജിത്തിന്റ മംഗലാപുരം യാത്രയും,ഒപ്പം ഉണ്ടായ  സുഹൃത്തുക്കളുടെ മൊഴിയിലെ പൊരുത്തക്കേടുകളും,തലയിൽ രക്തസ്രാവം ഉണ്ടാകാനുള്ള കാരണങ്ങളും ചില സംശയങ്ങൾ ജനിപ്പിക്കുന്നതായും മഹേഷ്‌ ഗോപാൽ ആരോപിച്ചു. സൂര്യജിത്തിന്റ മാതാവ് നൽകിയ പരാതിയിൽ  കൃത്യമായ അന്വേഷണം നടത്തി നിജസ്ഥിതി സമൂഹത്തെയും, സൂര്യജിതിന്റെ മാതാപിതാക്കളെയും ബോധ്യപ്പെടുത്താൻ പോലീസ് തയ്യാറാകണമെന്നും, അല്ലാത്തപക്ഷം കോടതിയെ സമീപിക്കുന്ന ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് യുവമോർച്ച കടക്കുമെന്ന് മഹേഷ്‌ ഗോപാൽ പറഞ്ഞു

No comments