ഓക്സിലറി ഗ്രൂപ്പ് പ്രചാരണം: കുടുംബശ്രീ ജില്ലാമിഷന്റെ കലാജാഥ 'യുവാഗ്നിക്ക്' ഒടയഞ്ചാലിൽ സ്വീകരണം നൽകി
ഒടയഞ്ചാൽ: ഓക്സിലറി ഗ്രൂപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കുടുംബശ്രീ ജില്ലാമിഷന്റെ കലാജാഥ യുവാഗ്നിക്ക് ഒടയൻചാലിൽ സ്വീകരണം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, കുടുംബശ്രീ മിഷൻ എഡിഎംസി ഹരിദാസിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ, സി ഡി എസ് ചെയർപേഴ്സൺ പി ശാന്തകുമാരി, ലൈബ്രറി കൗൺസിൽ അംഗം സുധാകരൻ പഞ്ചായത്ത് ആർ.ആർ.ടി റനീഷ് കണ്ണാടിപ്പാറ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
No comments